Connect with us

Eranakulam

എസ്എസ്എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

INGRTN

സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന
എസ് എസ് എഫ് സംസ്ഥാന സമ്മേളനം റോബര്‍ട്ട് ഡി ക്രേന്‍ യു എസ് എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ധര്‍മ വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഴക്കി ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സാക്ഷിനിര്‍ത്തി എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമൂഹത്തോടും രാജ്യത്തോടും ഭാവിയോടും കടപ്പാടുള്ള ഉത്തരവാദിത്ത പൂര്‍ണമായ വിദ്യാര്‍ത്ഥി ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിരന്തര സമരത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്നപ്രഖ്യാപനത്തോടെ ആരംഭിച്ച സമ്മേളനം പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും മുസ്‌ലിം ആക്ടിവിസ്റ്റുമായ ഡോ.റോബര്‍ട്ട് ഡി.ക്രേന്‍ ഉ ദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ (സുന്നീ ജംഇയ്യത്തുല്‍ മുഅല്ലി മീന്‍ പ്രസിഡന്റ്) പ്രാര്‍ത്ഥന നടത്തിയ ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യ ക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. രിസാല സമ്മേളന പതിപ്പ് കേരള എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു പ്രകാശനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. എം ഐ ഷാനവാസ് എം.പി, ടി.എ അഹ്മദ് കബീര്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, പത്മശ്രീ എം.എ. യൂസുഫലി, ഡോ. ഗള്‍ഫാര്‍ മുഹ മ്മദലി, അഡ്വ. ടി കെ സൈദാലിക്കു ട്ടി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ഫ്‌ളോറ ഹസന്‍ഹാജി, എന്‍ ജഹാംഗീര്‍, എ അഹ്മദ്കുട്ടി ഹാജി എന്നി വര്‍ പങ്കെടുത്തു. ആര്‍ പി ഹുസൈന്‍ സ്വാഗതവും കെ അബ്ദുറശീദ്നന്ദിയുംപറഞ്ഞു. തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനം സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 27 ശനി) നടക്കുന്ന മാധ്യമ സെമിനാര്‍ പ്രമുഖ എഴുത്തു കാരന്‍ എന്‍ എസ് മാധ വന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്രകുമാര്‍,തോമസ്‌ ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, ജോണ്‍ ബ്രിട്ടാസ്‌, നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ. ജയശങ്കര്‍, എം പി ബഷീര്‍, രാജീവ് ശങ്കരന്‍, ടി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുക്കും. ഡോ.സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നട ത്തും. വൈകുന്നേരം നടക്കുന്ന അക്കാദമിക് സെഷന്‍ കേന്ദ്രമന്ത്രികെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സതീഷ് ദേശ് പാണ്ഡെ(ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്), ഡോ.കെ എസ് രാധാകൃഷ്ണന്‍(പി എസ് സി ചെയര്‍മാന്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഡോ. കെ അബ്ദുസ്സലാം(വി സി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്(വി.സി. കുസാറ്റ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമരം പാഠവും ചരിത്രവും സെഷന്‍ പ്രൊഫ. ശമീം മുന്‍ ഈമിയും(പാറ്റ്‌ന യൂണിവേ ഴ്‌സിറ്റി) ആദര്‍ശ സെഷന്‍ പ്രൊഫ.അലി അഷ്‌റഫ്‌ ജാഇസി(മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി)യും ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രിസാല സ്‌ക്വയറിലാണ് നടക്കുന്നത്. സമ്മേളനം നാളെ വൈകുന്നേരം നടക്കുന്ന വിദ്യാര്‍ത്ഥി റാലിയോടെ സമാപിക്കും. റാലിയിലും സമാപന സമ്മേളനത്തിലും മൂന്നു ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.