ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്ത് സാധാരണ പോലെ തന്നെ മഴ ലഭിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി അറിയിച്ചു. കാലവര്‍ഷം സംബന്ധിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു മന്ത്രി.96 മുതല്‍ 104 ശതമാനം വരെ മഴ ഈ വര്‍ഷം ലഭിക്കും. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ അല്‍പം കുറവായിരിക്കും. സാധാരണ മഴലഭിക്കാനുള്ള സാധ്യത 46 ശതമാനവും സാധാരണയില്‍ കുറവ് മഴലഭിക്കാനുള്ള സാധ്യത 27 ശതമാനവുമാണ്. കാലവര്‍ഷം ദുര്‍ബലമാകാനുള്ള സാധ്യത 10 ശതമാനവും അതിവര്‍ഷത്തിനുള്ള സാധ്യത മൂന്ന് ശതമാനവുമായിരിക്കും.മഹാരാഷ്ട്ര, ഗുജറാത്ത്,കര്‍ണാടക സംസ്ഥാനങ്ങളിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ സാധാരണ കാലവര്‍ഷം ലഭ്യമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.