കേരളം ഭരിക്കുന്നത് മൂന്ന് ന്യൂനപക്ഷ മന്ത്രിമാര്‍: എന്‍.എസ്.എസ്,എസ്.എന്‍.ഡി.പി

Posted on: April 26, 2013 5:16 pm | Last updated: April 27, 2013 at 11:18 am

suku with vellappalli

ചങ്ങനാശ്ശേരി: കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.സംവരണ സമുദായങ്ങള്‍ക്ക് ഐക്യം ദോഷകമാകില്ല. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്നും ലഭിക്കണമെന്നും ഭൂരിപക്ഷ സമുദായങ്ങള്‍ സംസ്ഥാനത്ത് നിന്ന് പാലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നുംഎന്‍എസ്എസ് പറഞ്ഞു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ അതിജീവിക്കുമെന്നും കേരളം ഭരിക്കുന്നത് ന്യൂനപക്ഷ മന്ത്രിസഭയാണെന്നും വെള്ളാപ്പള്ളി നടേശനും,സുകുമാരന്‍ നായരും സംയുക്ത  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.