സെക്രട്ടറിയേറ്റില്‍ നിന്നും വിവരം ചോര്‍ത്തിയത് അന്വേഷിക്കും: തിരുവഞ്ചൂര്‍

Posted on: April 26, 2013 4:06 pm | Last updated: April 26, 2013 at 10:33 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിന്നും കേരളം തമിഴ്‌നാട് നദീജലതര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.നദീജലതര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും തമിഴ്‌നാട് പിആര്‍ടി ഉദ്യോഗസ്ഥനായ മലയാളി ഉണ്ണികൃഷ്ണന്‍ ചോര്‍ത്തുന്നുവെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് സെക്രട്ടറിയേറ്റില്‍ പ്രവേശനം നല്‍കരുതെന്നും ഇന്റലിജന്‍സ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.