മാമ്പഴ മഹോത്സവം: സംഘാടക സമിതി രൂപവത്കരിച്ചു

Posted on: April 26, 2013 6:03 am | Last updated: April 26, 2013 at 12:03 pm

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് അടുത്തമാസം 10 മുതല്‍ 15 വരെ നടക്കുന്ന പ്രഥമ മാമ്പഴ മഹോത്സവത്തിന് സംഘാടക സമിതിയായി. കണ്ണൂരിലെ പരിസ്ഥിതി സംഘടനയായ കിസാന്‍, സംസ്ഥാന കൃഷി വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനനും ജനറല്‍ കണ്‍വീനര്‍ എം രത്‌നകുമാറുമാണ്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉഷാമണി, കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ അബ്ദുല്‍കരീം, എം അബ്ദുറഹ്മാന്‍, മാര്‍ട്ടീന്‍ ജോര്‍ജ്, പുഴക്കല്‍ വാസുദേവന്‍, മുണ്ടേരി ഗംഗാധരന്‍, വി വി പുരുഷോത്തമന്‍, അഡ്വ. പി ഇന്ദിര, കെ കെ മോഹനന്‍, എ കെ പുരുഷോത്തമന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഭാസ്‌കരന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി സി ധനരാജ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.