ആരോഗ്യ പ്രവര്‍ത്തകസംഗമം

Posted on: April 26, 2013 6:57 am | Last updated: April 26, 2013 at 11:58 am

കല്‍പ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കുപ്പാടി ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ദ്വിദിന ആരോഗ്യ പ്രവര്‍ത്തകസംഗമം സമാപിച്ചു. പൊതുജന ആരോഗ്യരംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് തയ്യാറുള്ള ഡോക്ടമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ക്ക് രൂപം നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ വിജയകുമാര്‍ ക്യാമ്പ് ഡയറക്ടര്‍ ആയിരുന്നു. പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആരോഗ്യ പ്രവര്‍ത്തകനായ വി അര്‍ജുന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 14 ജില്ലകളില്‍ നിന്ന് 120 ആരോഗ്യപ്രവര്‍ത്തകരും 12 ഡോക്ടര്‍മാരും ക്യാമ്പില്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. കെ വിജയകുമാര്‍ അധ്യക്ഷനായി.
പരിഷത്ത് ആരോഗ്യവിഷയ സമിതി സംസ്ഥാന കണ്‍വീനര്‍ സി പി സുരേഷ്ബാബു, പ്രൊഫ. കെ ബാലഗോപാലന്‍, ഡോ. എം സന്തോഷ് കുമാര്‍, ഡോ. വി ജിതേഷ്, ഡോ. പി കെ അനില്‍കുമാര്‍, കെ എ ഉമ്മര്‍, കസ്തൂരി ഭായി, ടി പി സന്തോഷ്, കെ കെ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ നേതൃത്വത്തില്‍ കുപ്പാടിയില്‍ ഇരുപത് വീട്ടുമുറ്റക്ലാസുകള്‍ നടത്തി. 500 പേര്‍ പങ്കെടുത്തു. പ്രൊഫ. ടി പി കുഞ്ഞികണ്ണന്‍, ഡോ. ഇഷാം, ഡോ. കെ ജി രാധാകൃഷ്ണന്‍, ഡോ. അനിഷ്, ഡോ. ടി ജയകൃഷ്ണന്‍, കല്ലറ മധു, കെ മനോഹരന്‍, എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.