Connect with us

Kerala

നിതാഖാത്: അനുഭാവപൂര്‍വമായ നടപടിഉണ്ടാകും- കാന്തപുരം

Published

|

Last Updated

കൊച്ചി: നിതാഖാത് നിയമം മൂലം പ്രതിസന്ധിയിലായ സഊദി അറേബ്യയിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍-ഫൈസലും സഊദി തൊഴില്‍കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാനും ഉറപ്പ് നല്‍കിയതായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സഊദി സന്ദര്‍ശനത്തിനിടെ, പുതിയ സാഹചര്യത്തില്‍ സഊദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ ഇവരെ അറിയിച്ചപ്പോഴാണ്, വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ചതിനു ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതെന്ന് പത്ത് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.
തന്റേതല്ലാത്ത കാരണത്താല്‍ വിസ ഹുറൂബായ ആളുകളെ ശിക്ഷിക്കാതെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുക, നിതാഖാത്ത് നിയമം മൂലം തിരിച്ചയക്കപ്പെടുന്നവരെ സഊദി അടക്കമുള്ള ജി സി സി രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യം ഒരുക്കുക എന്നീ കാര്യങ്ങളാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മക്ക ഗവര്‍ണറോടും തൊഴില്‍കാര്യ വകുപ്പ് ഡയറക്ടര്‍ ജനറലിനോടും പ്രധാനമായും ഉന്നയിച്ചതെന്ന് കാന്തപുരം പറഞ്ഞു.