കടല്‍ക്കൊലക്കേസ്: തുടരന്വേഷണത്തില്‍ വിധി ഇന്ന്

Posted on: April 25, 2013 7:05 am | Last updated: April 25, 2013 at 11:21 am

italian-marines-fishermen-kന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിന്റെ അന്വേഷണം ഏത് ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി ഇന്ന്. അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എന്‍ഐഎയെ ഏല്‍പ്പിച്ചിരുന്നു. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പ് നല്‍കിയതിനാല്‍ എന്‍ഐഎയ്ക്ക് കേസ് അന്വേഷിക്കാനാകില്ലെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നുമാണ് ഇറ്റലിയുടെ വാദം.ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് തുടരന്വേഷണം വേണമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുക. സിബിഐയ്ക്ക് അനവധി കേസുകളുള്ളതിനാലാണ് എന്‍ഐഎയെ അന്വേഷണചുമതല ഏല്‍പ്പിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.