Connect with us

Malappuram

ജില്ലയില്‍ പത്തിന്റെ പടികടന്നത് 69,862 വിദ്യാര്‍ഥികള്‍

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ നിന്ന് ഈ വര്‍ഷം പത്തിന്റെ പടികടന്നത് 91.43 ശതമാനം വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് നേരിയ കുറവുണ്ടെങ്കിലും ജില്ലയിലെ വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയത്തിളക്കത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം 92.11 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 76,414 വിദ്യാര്‍ഥികളില്‍ 69,862 വിദ്യാര്‍ഥികളും വിജയിച്ചു. ഇവരില്‍ 35138 പേര്‍ പെണ്‍കുട്ടികളും 34724 പേര്‍ ആണ്‍കുട്ടികളുമാണ്. എന്നാല്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജില്ലയില്‍ 1286 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 799 പേര്‍ക്കായിരുന്നു എ പ്ലസ് മുഴുവന്‍ വിഷയങ്ങള്‍ക്കും ലഭിച്ചിരുന്നത്.

 

Latest