സച്ചിന് തിളങ്ങാനായില്ല; സ്മിത്തിന്റെ മികവില്‍ മുംബൈ

Posted on: April 25, 2013 1:15 am | Last updated: April 25, 2013 at 8:11 am

കോല്‍ക്കത്ത: പിറന്നാള്‍ ദിനത്തില്‍ സച്ചിന്‍ തിളങ്ങിയില്ലെങ്കിലും ഡ്വെയ്ന്‍ സ്മിത്തിന്റെ കരുത്തില്‍ മുംബൈയ്ക്കു വിജയം. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 45 ബോളില്‍ നിന്ന് അഞ്ച് സിക്‌സറുകളും മൂന്നു ഫോറുകള്‍ ഉള്‍പ്പെടെ 62 റണ്‍സ് അടിച്ചു കൂട്ടിയ സ്മിത്താണ് മുബൈയെ വിജയത്തിലെത്തിച്ചത്. സ്മിത്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ആറു പന്തുകള്‍ നേരിട്ട സച്ചിന് രണ്ടു റണ്‍സ് മാത്രമെ എടുക്കാനായുള്ളു. നരേന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു സച്ചിന്‍. കൊല്‍ക്കത്തയ്ക്കു വേണ്ടി നരേന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. 37 റണ്‍സ് നേടിയ കാലിസാണ് കോല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. മോര്‍ഗന്‍- തിവാരി കൂട്ടുകെട്ട് നേടിയ 54 റണ്‍സാണ് കോല്‍ക്കത്തയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. കോല്‍ക്കത്തയ്ക്കു വേണ്ടി മോര്‍ഗന്‍ 31 റണ്‍സും തിവാരി 33 റണ്‍സും നേടി. മുംബൈയ്ക്കു വേണ്ടി ജോണ്‍സണും മലിംഗയും ഓജയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.