ലൂയി സുവാറസിന് പത്തുമത്സരങ്ങളില്‍ നിന്ന് വിലക്ക്‌

Posted on: April 25, 2013 12:12 am | Last updated: April 25, 2013 at 11:09 am

suarez-2194030b-1359679559443ലണ്ടന്‍: ലിവര്‍പൂളിന്റെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസിനെ 10 മത്സരങ്ങളില്‍ നിന്നും ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കി. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സിയുടെ ബാനിസ്ലാവ് ഇവാനോവിക്കിനെ കടിച്ചതിനാണ് നടപടി. മത്സരശേഷം സുവാരസ് കുറ്റം സമ്മതിച്ചിരുന്നു. സീസണില്‍ ലിവര്‍പൂളിന്റെ ടോപ്പ് സ്‌കോററായ സുവാരസിന് സീസണിലെ ശേഷിക്കുന്ന നാല് മത്സരങ്ങളും അടുത്ത സീസണിലെ ആദ്യ ആറ് മത്സരങ്ങളും നഷ്ടമാകും.

മത്സരത്തില്‍ സുവാരസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ലിവര്‍പൂള്‍ സമനില സ്വന്തമാക്കിയിരുന്നു. ചെല്‍സിയുടെ പ്രതിരോധ ഭടന്‍ ഇവാനോവിക് സുവാരസിന്റെ മുന്നേറ്റം തടഞ്ഞതിനായിരുന്നു ഉറുഗ്വെന്‍ താരം കടിച്ചത്.