കേരളത്തില്‍ കാലവര്‍ഷം കുറയുമെന്ന് മുന്നറിയിപ്പ്

Posted on: April 24, 2013 12:51 pm | Last updated: April 24, 2013 at 4:54 pm

kalavarshamന്യൂഡല്‍ഹി: ഇപ്രാവശ്യം കേരളത്തില്‍ കാലവര്‍ഷത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗേഡ് തുടങ്ങിയ വടക്കന്‍ ജില്ലകളിലൊഴികെ മറ്റു ജില്ലകളില്‍ മഴ കുറയുമെന്നാണ് മുന്നറിയിപ്പ്. മണ്‍സൂണിന് മുന്നോടിയായി കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷമെത്താന്‍ വൈകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ മഴയില്‍ ഗണ്യമായ കുറവുണ്ടാകില്ല. കേന്ദ്രകൃഷി മന്ത്രി ശരത് പവാര്‍, ഭക്ഷ്യ മന്ത്രി കെ.വി. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.