ഉത്തരേന്ത്യയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയില്‍ 6.2 രേഖപ്പെടുത്തി

Posted on: April 24, 2013 3:22 pm | Last updated: April 24, 2013 at 3:40 pm

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ഡല്‍ഹി,ശ്രീനഗറിലും ഭൂചനമുണ്ടായി. റിക്ടര്‍ സ്കെയില്‍ 6.2 രേഖപ്പെടുത്തി. പാക്കിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലാണ് പ്രഭവ കേന്ദ്രം.പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്, കാബൂള്‍,പെഷവാര്‍,ലാഹോര്‍ എന്നിവിടങ്ങളിലും ഭൂചനമുണ്ടായി.