മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പത്മകുമാര്‍ അന്തരിച്ചു

Posted on: April 24, 2013 12:12 pm | Last updated: April 24, 2013 at 3:14 pm

തിരുവല്ല: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തിരുവല്ല കുറ്റപ്പുഴ ചൂഴം കുന്നത്ത് കെ. പത്മകുമാര്‍ എന്ന പപ്പേട്ടന്‍ (68) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 6.30ഓടെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.കേരളാ കൗമുദി, മാതൃഭൂമി ദിനപത്രങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പില്‍ നടന്നു.