ബയേണ്‍ ബാഴ്‌സയെ എടുത്തടിച്ചു; 4-0 ന്‌

Posted on: April 24, 2013 2:34 am | Last updated: April 24, 2013 at 2:51 pm

mullerമ്യൂണിക്ക്: ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ചാംമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദ മത്സരം കണ്ടാല്‍ ഓര്‍മ വരിക 2010 ലോകക്കപ്പില്‍ ജര്‍മനിയും അര്‍ജന്റീനയും തമ്മിലുള്ള കളി. അതേ സ്‌കോറും ആയിരുന്നു ഇന്നലെ. ഏകപക്ഷീയമായ നാലുഗോള്‍. അത്രക്കും അക്രമോത്സുകരായിരുന്നു ബയേണ്‍ . ബയേണിന്റെ ആരാധകര്‍പോലും ഇത്തരത്തിലുള്ള ഒരു പ്രകടനം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബോള്‍ കൂടുതല്‍ സമയം ബാഴ്‌സയുടെ കാലിലാണ് ഇരുന്നതെങ്കിലും കിട്ടിയ ഓരോ ബോളും ആഘോഷിച്ചു ബയേണ്‍. തോമസ് മ്യൂളര്‍ രണ്ടും, ആര്യന്‍ റോബന്‍, മരിയോ ഗോമസ് എന്നിവര്‍ ഓരോ ഗോളും നേടി.പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ബാഴ്‌സ നടുവും കുത്തി വീണത്. ഇതില്‍ നിന്ന് കരകയറാന്‍ ശനിയാഴ്ച നൂകാംപില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ ബാഴ്‌സലോണക്ക് അദ്ഭുതം കാട്ടേണ്ടിവരും.