Connect with us

International

ഇന്ത്യ-ചൈന ഫ്‌ളാഗ്‌ മീറ്റ് പരാജയപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു നുഴഞ്ഞു കയറിയ ചൈനീസ് പട്ടാളക്കാര്‍ പിന്‍വാങ്ങണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. എന്നാല്‍, കാശ്മീരിലേക്കു നുഴഞ്ഞു കയറിയിട്ടില്ലെന്നു ചൈന അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്നു നടന്ന ഫ്‌ലാഗ് മീറ്റും തീരുമാനമാകാതെ പിരിഞ്ഞു.കിഴക്കന്‍ ലഡാക്കിലെ ദൗലത്ത് ബാഗിലാണ് 50 ഓളം വരുന്ന ചൈനീസ് പട്ടാളം താവളമടിച്ചിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ ഉള്ളിലാണ് ഈ പ്രദേശം. കഴിഞ്ഞ 18ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി, ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്കു ചൈനീസ് അംബാസിഡര്‍ നല്‍കിയ ഉറപ്പ്.തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ ഫ്‌ലാഗ് മീറ്റിങ് ഇന്നു നടന്നെങ്കിലും ഇതും പരാജയപ്പെട്ടതായാണു സൂചന. കഴിഞ്ഞ 18നു നടന്ന ഫ്‌ലാഗ് മീറ്റിങും പരാജയപ്പെട്ടിരുന്നു.കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കാശ്മീരില്‍ എത്തിയിട്ടുണ്ട്. കാശ്മീരിലെ കരസേനാ ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി വിഷയം ചര്‍ച്ച ചെയ്തു. കൂടുതല്‍ സൈനികരേയും പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി അറിയിച്ചു.. കഴിഞ്ഞയാഴ്ച ഇരുഭാഗത്തെയും ബ്രിഗേഡിയര്‍ തലത്തിലുള്ള കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല.ദെപ്‌സാങ് താഴ്‌വരയില്‍ ഇന്ത്യയുടെ ഭൂഭാഗത്ത് 10 കിലോമീറ്റര്‍ ഉള്ളില്‍ കടന്ന് ഒരു പോസ്റ്റ് സ്ഥാപിക്കുകയാണ് ചൈന ചെയ്തിരിക്കുന്നത്. ഏപ്രില്‍ 15 നാണ് ചൈനയുടെ ഒരു പല്‍റ്റൂണ്‍ ഇവിടെ കടന്നുകയറിയത്. അന്ന് രാത്രിതന്നെ രണ്ട് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ ഭാഗത്ത് തമ്പടിച്ച ചൈനീസ് പട്ടാളക്കാര്‍ക്ക് ആഹാരവും മറ്റുമായി എത്തുകയും ചെയ്തിരുന്നു.1962 ല്‍ ഇന്ത്യ ചൈന യുദ്ധത്തിനിടയില്‍ ഇന്ത്യ വിമാനമിറക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത സ്ഥലാമാണ് ദൗലത് ബേഗ്. അവിടം തന്നെ ചൈന തെരഞ്ഞെടുത്തത് തന്ത്ര പരമായ നീക്കമാണെന്ന് വിദഗ്ദര്‍ പറയുന്നു.സമുദ്രനിരപ്പില്‍ നിന്ന് 16,700 അടി ഉയരത്തിലുള്ള ഈ സ്ഥലം ലോകത്ത് ഏറ്റവും ഉയര്‍ന്ന വിമാനത്താവളമാണ്. യുദ്ധത്തിന് ശേഷം ഉപേക്ഷിച്ച ഇത് 2008 ലാണ് വീണ്ടും ഉപയോഗക്ഷമമാക്കിയത്. അതേ സമയം അതിര്‍ത്തി സേന മാനിക്കുന്നുണ്ടെന്ന്്് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് ബെയ്ജിംങില്‍ പറഞ്ഞു.

 

Latest