സിറിയയില്‍ രണ്ട് ബിഷപ്പുമാരെ തോക്കുധാരി തട്ടിക്കൊണ്ടുപോയി

Posted on: April 23, 2013 11:50 am | Last updated: April 23, 2013 at 11:50 am

അലപ്പോ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ രണ്ട് ബിഷപ്പുമാരെ തോക്കുധാരി തട്ടികൊണ്ടുപോയി. വടക്കന്‍ സിറിയയിലെ വിമതരുടെ ശക്തി കേന്ദ്രത്തിലാണ് സംഭവം. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അലപ്പോയിലേക്കുള്ള യാത്രയിലായിരുന്നു ബിഷപ്പുമാര്‍. സംഭവം സിറിയന്‍ ദേശീയ ചാനലും വിമത നേതാക്കളും സ്ഥിരീകരിച്ചു.

അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് യോഹന്നാ ഇബ്രാഹിം, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് ബൗലോസ് യസ്ജി എന്നിവരെയാണ് തട്ടികൊണ്ടുപോയത്.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.