Connect with us

Palakkad

പി പി ഉസ്താദ് അനുസ്മരണം: ഇന്ന് മദ്‌റസകളില്‍ ഖത്മുല്‍ ഖൂര്‍ആനും പ്രാര്‍ഥനയും നടത്തണം: എസ് എം എ

Published

|

Last Updated

പാലക്കാട:് മദ്‌റസാ പ്രസ്ഥാനത്തിന് ശക്തിയും ഓജസ്സും നല്‍കിയ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂരിന്റെ ഒന്നാം അനുസ്മരണദിനമായ ഇന്ന് രാവിലെ 9മണിക്ക് വിദ്യാര്‍ഥികള്‍-രക്ഷിതാക്കള്‍-സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഒരുമിച്ച് ചേര്‍ന്ന് മദ്‌റസകളില്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥന സദസുകളും സംഘടിപ്പിക്കണമെന്ന് എസ് എം എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മെയ് 14ന് ചൊവ്വ ഉച്ചക്ക് രണ്ടിന് കോങ്ങാട് വെച്ച് പി പി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പാറന്നൂരിന്റെ അനുസ്മരണാര്‍ഥം സെമിനാര്‍ സംഘടിപ്പിക്കും. “പി പി ഉസ്താദ് ജീവിതം, ആദര്‍ശം, മാതൃക” , “മദറസ പ്രസ്ഥാനം ചരിത്രം, വര്‍ത്തമാനം” എന്നീ വിഷയങ്ങളില്‍ സംസ്ഥാന നേതാക്കള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സുന്നി ജംഇയ്യത്തുല്‍ ഉലമ, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം , എസ് എം എ സംസ്ഥാന -ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
ടി എ ഖാദര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പാലക്കാട് വാദിനൂറില്‍ വെച്ച് ചേര്‍ന്ന് എസ് എം എ ജില്ലാ പ്രവര്‍ത്തക സമിതിയുടെയും മേഖലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്തയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സി പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അലിയാര്‍ മാസ്റ്റര്‍, വി എസ് ഹുസ്സനാര്‍ ഹാജി, അബ്ദുറശീദ് സഖാഫി, നൗഫേല്‍ അല്‍ഹസനി, സൈതലവി പട്ടാമ്പി, മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, എസ് സലിം സഖാഫി, എം അബ്ബാസ് സഖാഫി, വി കെ യൂസഫ് ഹാജി, എം കെ മുഹമ്മദ് ഹനീഫ ഹാജി, എം ഇ മീരാന്‍ ഹാജി. കെ മൊയ്തീന്‍കുട്ടി അല്‍ഹസനി പ്രസംഗിച്ചു. പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ സി കബീര്‍ കാരമല നന്ദിയും പറഞ്ഞു.