Connect with us

Malappuram

കുടിവെള്ള വിതരണത്തിന് നിയമ-സാങ്കേതിക നടപടികള്‍ തടസ്സമാകരുത്: മുഖ്യമന്ത്രി

Published

|

Last Updated

മലപ്പുറം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത് കുടിവെളള വിതരണത്തിന് മുന്‍ഗണന നല്‍കിയാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുടിവെളളം വാഹനങ്ങളിലെത്തിക്കുന്നതിന് പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും വാട്ടര്‍ അതോറിറ്റി-ജലസേചന വകുപ്പ് എക്‌സി.എന്‍ജിനീയര്‍മാര്‍ക്കും പരമാവധി 20 ലക്ഷം വരെ ചെലവഴിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. വാഹന വാടക സംബന്ധിച്ച കാര്യങ്ങളിലും ലിമിറ്റഡ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാം. നടപടിക്രമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ഉദേ്യാഗസ്ഥര്‍ കാര്യക്ഷമമായി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കണം. വരള്‍ച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി കരിമ്പട്ടികയിലുള്‍പ്പെട്ട കരാറുകാരെ ഒഴിവാക്കണം. പുതിയ എസ്റ്റിമെറ്റുകളില്‍ അഞ്ച് ശതമാനം വര്‍ധനവ് നല്‍കാവുന്നതാണ്. പഞ്ചായത്തുകള്‍ക്ക് 50,000 രൂപ അഡ്വാന്‍സ് നല്‍കും. ഇവ കാര്യക്ഷമായി വിനിയോഗിച്ച് ബില്‍ സമര്‍പ്പിച്ചാല്‍ രണ്ടാം ഗഡുവായി 50,000 വും നല്‍കും. കുടിവെളള വിതരണത്തിന്റെ ബില്ലില്‍ വില്ലേജ് ഓഫീസര്‍ ഒപ്പിടണമെന്ന നിര്‍ബന്ധനയും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇളവ് നല്‍കി നടപ്പാക്കുന്ന പദ്ധതികളെല്ലാം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ഒരു പമ്പിംഗ് സ്റ്റേഷനിലേക്ക് പ്രത്യേക ലൈനിട്ട് പമ്പിംഗ് കാര്യക്ഷമമാക്കാനാവുമോയെന്നും പരിശോധിക്കണം. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാരുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കുടിവെളളത്തിനായിരിക്കും അടുത്ത വര്‍ഷവും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും വരും വര്‍ഷങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പദ്ധതികളുടെ പട്ടിക ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കണം. ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതേ്യക സമിതി എല്ലാ ജില്ലകളും സന്ദര്‍ശിക്കും. ഇതിന് മുന്‍പ് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുര്‍റബ്ബ്, മഞ്ഞളാംകുഴി അലി, എ പി അനില്‍കുമാര്‍, കെ പി മോഹനന്‍, അടൂര്‍ പ്രകാശ്, ജില്ലയിലെ എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം സി മോഹന്‍ദാസ്, ജില്ലാ പോലീസ് മേധാവി കെ സേതുരാമന്‍