പെട്രോള്‍വില രണ്ടര രൂപ കുറഞ്ഞേക്കും

Posted on: April 23, 2013 9:50 am | Last updated: April 23, 2013 at 9:50 am
SHARE

Petrol_pumpന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില രണ്ടര രൂപ വരെ കുറയാന്‍ സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം അവസാനം ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും.
കഴിഞ്ഞയാഴ്ച പെട്രോളിന് ഒന്നര രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലാം തവണയാണ് പെട്രോള്‍ വില കുറയുന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന് പുറമെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വില കുറയുന്നതിന് കാരണമായിട്ടുണ്ട്.