എസ് എസ് എല്‍ സി ഫലം നാളെ

Posted on: April 23, 2013 6:00 am | Last updated: April 23, 2013 at 12:16 am
SHARE

sslcതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ആണ് ഫലപ്രഖ്യാപനം നടത്തുക. ഇന്ന് ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അന്തിമ അംഗീകാരം നല്‍കും. എ എച്ച് എസ് എല്‍ സി, എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്) ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം വിജയശതമാനം സര്‍വകാല റെക്കോര്‍ഡ്(93.64 ശതമാനം) ആയിരുന്നു. ഫലമറിയുന്നതിന് വിപുലമായ സൗകര്യമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, kerala.gov.in, prd.kerala.gov.in, results.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.