ഇന്ത്യന്‍ മീഡിയാ ഫോറം; എല്‍വിസ് ചുമ്മാര്‍ പ്രസി. റോണി പണിക്കര്‍ ജന. സെക്ര.

Posted on: April 21, 2013 2:13 pm | Last updated: April 21, 2013 at 2:13 pm

ദുബൈ: ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്റായി എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി വി), ജന. സെക്രട്ടറിയായി റോണി പണിക്കര്‍ (മനോരമ ടി വി), ട്രഷററായി ഫൈസല്‍ ബിന്‍ അഹ്മദ് (ഏഷ്യാനെറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: കെ എം അബ്ബാസ് (സിറാജ്) (വൈസ് പ്രസി.), ലിയോരാധാകൃഷ്ണന്‍ (റേഡിയോ മി) (ജോ. സെക്ര.), ശ്രീജിത്‌ലാല്‍ (റിപ്പോര്‍ട്ടര്‍ ടി വി) (ജോ. ട്രഷ.), പി വി വിവേകാനന്ദ് (ദി ഗള്‍ഫ് ടുഡേ), വി എം സതീഷ് (എമിറേറ്റ്‌സ് 24/7), തന്‍വീര്‍ (ഏഷ്യാനെറ്റ്), സുജിത് (ജയ്ഹിന്ദ്), സാദിഖ് കാവില്‍ (മനോരമ ഓണ്‍ലൈന്‍), ഐപ്പ് വള്ളിക്കാടന്‍ (മാതൃഭൂമി), ബി എസ് നിസാമുദ്ദീന്‍ (മാധ്യമം).
ജനറല്‍ ബോഡിയില്‍ വിജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. രമേശ്പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. നിസാര്‍ സെയ്ദ്, മൊയ്തീന്‍ കോയ എന്നിവര്‍ വരണാധികാരികളായിരുന്നു.