പയ്യന്നൂര്‍ സൗഹൃദ വേദി വിഷു ആഘോഷിച്ചു

Posted on: April 21, 2013 1:25 pm | Last updated: April 21, 2013 at 1:25 pm

psv latestദോഹ: ഉപഭോക്തൃ സംസ്‌കാരത്തിന്റെ അതിപ്രസരം കേരളത്തിലെ കാര്‍ഷിക വിളവെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും ഹരിത വിപ്ലവത്തിലൂടെ മാത്രമേ അതിനു പരിഹാരമുണ്ടാവുകയുള്ളൂവെന്നും കേരള യൂത്ത് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മുനീര്‍ ഹുദവി പറഞ്ഞു. പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ചാപ്റ്റര്‍ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച വിഷു ആഘോഷ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിയുടെ കാര്‍ഷിക ഉല്‍സവമായ വിഷു മാത്രമല്ല, ഓരോ ആഘോഷവും പ്രവാസിയെ സംബന്ധിച്ചിടത്തോളം മനസ്സ് കൊണ്ടും ഓര്‍മകള്‍ കൊണ്ടും നാട്ടിലേക്കുള്ള സഞ്ചാരമാണെന്നും അദ്ദേഹം പറഞ്ഞു
പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജീവ് നമ്പ്യാര്‍, മീഡിയ സോണ്‍ ചീഫ് എഡിറ്റര്‍ പ്രദീപ് മേനോണ്‍ വേണു ഗോപാലന്‍ കോളിയാട്ട്, കുഞ്ഞിക്കണ്ണന്‍, സുരേഷ് ബാബു ആശംസകളര്‍പ്പിച്ചു. രാജഗോപാലന്‍ കോംപയറിംഗ് നടത്തി
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മണികണ്ഠന്‍, സുബൈര്‍ മാടായി, വിനോദ് മാരാര്‍, നന്ദ കിഷോര്‍, വിഷ്ണു രാജഗോപാലന്‍, മോസ്മി ശ്രീജീവ്, അനഖ രാജഗോപാലന്‍, അഭിരാമി ബാബു, ചിതന്യ ഉണ്ണികൃഷ്ണന്‍, ഗംഗ ബല്‍രാജ് തുടങ്ങിയര്‍ ഗാനമാലപിച്ചു. സിമി രാജേഷ് അഭിരാമി ബാബു, രാഹുല്‍ രമേശ്, രാജുല്‍ രമേശ് എന്നിവരുടെ നൃത്തം, വേദി കുടുംബാംഗങ്ങള്‍ ഒരുക്കിയ വിഷു സദ്യ, വിഷുക്കണി, വിഷുക്കൈനീട്ടം തുടങ്ങിയവ പരിപടികള്‍ക്ക് മാറ്റ് കൂട്ടി.
സതീശന്‍ കോളിയാട്ട്, കൃഷ്ണന്‍ പലക്കീല്‍, എം പി രാജീവന്‍, മധുസൂദനന്‍ നായര്‍, വത്സരാജ്, പി പി രമേശന്‍, പവിത്രന്‍, വാസു, പ്രദീപ് കെ രമേശന്‍, കെ ടി എന്‍ സതീശന്‍, വിജയകുമാര്‍, രാജേഷ് ലക്ഷ്മണന്‍, അനില്‍ കുമാര്‍, ഹരിദാസ് നേതൃത്വം നല്‍കി.