കരസേനാ റിക്രൂട്ട്‌മെന്റ് റാലി മെയ് 2 മുതല്‍ ആലപ്പുഴയില്‍

Posted on: April 20, 2013 6:00 am | Last updated: April 19, 2013 at 11:00 pm

തിരുവനന്തപുരം: കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് റാലി മെയ് രണ്ട് മുതല്‍ ഒന്‍പത് വരെ ആലപ്പുഴ വി എന്‍ സി ബി റോഡിലെ എസ് ഡി വി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വേണ്ടിയാണ് റാലി നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ റാലിയുടെ തലേ ദിവസം വൈകുന്നേരം നാല് മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി എന്നീ തസ്തികകളിലേക്കാണ് നിയമനം.
എഴുത്ത് പരീക്ഷ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസില്‍ നടത്തും. യോഗ്യത: സോള്‍ജിയര്‍ ക്ലാര്‍ക്ക് / സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍: പ്രായപരിധി 17 മുതല്‍ 23 വയസ്സുവരെ. പൊക്കം 162 സെ മീ തുക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ മീ ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് എന്നീ ഏതെങ്കിലും വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും കൂടി 50 ശതമാനം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 40% മാര്‍ക്കോടെ 10 +2 അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായിരിക്കണം. പത്താം ക്ലാസ്സിലോ 12-ാം ക്ലാസ്സിലോ കണക്ക്, ഇംഗ്ലീഷ് അല്ലെങ്കില്‍ അക്കൗണ്ട്‌സ് അല്ലെങ്കില്‍ ബുക്ക്കീപ്പിംഗ് പഠിച്ചിരിക്കണം. കണക്ക്, ഇംഗ്ലീഷ് വിഷയത്തോട് കൂടി ബി എസ് സി ബിരുദമുള്ളവര്‍ക്ക് 10-12 ക്ലാസ്സിലെ മാര്‍ക്കില്‍ ഇളവ് ലഭിക്കുന്നതാണ്. വി എച്ച് എസ് ഇ: പത്താം ക്ലാസ്സില്‍ കണക്കോ അക്കൗണ്ട്‌സ്സോ തെരഞ്ഞെടുത്തവര്‍ക്ക് പാര്‍ട്ട് ക & കക -ലും പാര്‍ട്ട് കകക-ല്‍ ഗ്രൂപ്പ് കകല്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാര്‍ക്കും ഉണ്ടായിരിക്കണം. ബിരുദമുണ്ടെങ്കില്‍ വി എച്ച് എസ് ഇ പാസായാല്‍ മതി. അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ കണക്കിനോ അക്കൗണ്ട്‌സിനോ യോഗ്യതയുള്ളവര്‍. ഡി ഒ ഇ എ സി സി സൊസൈറ്റിയുടെ ഛ+ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പൊതുപ്രവേശന പരീക്ഷയില്‍ ബോണസ് മാര്‍ക്ക് ലഭിക്കും.
സോള്‍ജിയര്‍ ടെക്‌നിക്കല്‍ : പ്രായപരിധി 17മ്മ മുതല്‍ 23 വയസ്സുവരെ. പൊക്കം 165 സെ.മീ. തുക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി 10+2 അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായിരിക്കണം. വി.എച്ച്.എസ്.സി (ഢഒടഇ) ഉള്ളവര്‍ സയന്‍സോട് കൂടി (ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്) പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് ഒന്ന് എന്നിവ പാസ്സായിരിക്കണം. സോള്‍ജിയര്‍ നര്‍സിംഗ് അസ്സിസ്റ്റന്റ് : പ്രായപരിധി 17മ്മ മുതല്‍ 23 വയസ്സുവരെ. പൊക്കം 165 സെ.മീ. തുക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി 50% മൊത്തം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 40% മാര്‍ക്കോടെയും 10+2 അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ ബി.എസ്.സി ബിരുദം (ബോട്ടണി/ സുവോളജി/ബയോ-സയന്‍സ്), ഇംഗ്ലീഷ് പാസ്സ് അല്ലെങ്കില്‍ വി.എച്ച്.എസ്.സി (ഢഒടഇ) പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് രണ്ട് എന്നിവയ്ക്ക് മൊത്തം 50% മാര്‍ക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാര്‍ക്കും ഉണ്ടായിരിക്കണം. സോള്‍ജിയര്‍ ജനറല്‍ഡ്യൂട്ടി : പ്രായപരിധി 17മ്മ മുതല്‍ 21 വയസ്സുവരെ. പൊക്കം 166 സെ.മീ. തുക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. എസ്സ്.എസ്സ്.എല്‍.സി / മെട്രിക്ക് 45% മാര്‍ക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 32% മാര്‍ക്കും നേടിയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ശതമാന പരിതിയില്‍ ഇളവ് ലഭിക്കുന്നതാണ്. ഗ്രേഡിങ് സിസ്റ്റം ഉള്ളവര്‍ (ഇആടഋ/ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍) ഓരോ വിഷയത്തിനും 45% മാര്‍ക്കിനുള്ള ഗ്രേഡ് ലഭിച്ചിരിക്കണം.
സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍ : പ്രായപരിധി 17മ്മ മുതല്‍ 23 വയസ്സുവരെ. പൊക്കം 166 സെ.മീ. തുക്കം 50 കി.ഗ്രാം, നെഞ്ചളവ് 76/81 സെ.മീ. പത്താം ക്ലാസ്സ്/എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം.
റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇനി പറയുന്ന രേഖകള്‍ പരിശോധനയ്ക്കായി ഹാജരാക്കേണഅടതാണ് :ടടഘഇ/10+2/ഇന്റര്‍മീഡിയറ്റ്/ഢഒടഇ/ബിരുദം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍
കോപ്പികളും, സാക്ഷ്യപ്പെടുത്തിയ വിദ്യാ’്യാസ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും,12 കോപ്പി പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (അടുത്തിടെ എടുത്തത്) കമ്പ്യൂട്ടറില്‍ എടുത്ത ഫോട്ടോക്കള്‍ പരിഗണിക്കുന്നതല്ല. നേറ്റിവിറ്റി/സ്ഥിര താമസം സംബന്ധിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തഹസ്സില്‍ദാര്‍/ഡപ്യൂട്ടി കമ്മീഷണര്‍ സാക്ഷ്യപ്പെടുത്തുകയും ഓഫീസ് സീല്‍ വച്ചിരുക്കുകയും വേണം. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി/വില്ലേജ് ഓഫീസര്‍/ലോക്കല്‍ പോലീസ് സ്റ്റേഷന്‍ നിന്ന് ലഭിച്ച ആറു മാസത്തില്‍ കൂടുതില്‍ കാലാവധി തികയാത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്. അസ്സല്‍ എന്‍.സി.സി – എ, ബി, സി സര്‍ട്ടിഫിക്കറ്റുകള്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍വ്വകലാശാല/ടഅക/സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ലഭിച്ച സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ അതിന്റെ അസ്സലും പകര്‍പ്പും.18 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ രക്ഷകര്‍ത്താവിന്റെ സത്യവാങ്മൂലം 10 രൂപാ മുദ്രപ്പത്രത്തില്‍ ഇംഗ്ലീഷില്‍ നല്‍കണം. 21 വയസ്സിന് താഴെയുള്ളവര്‍ അവിവാഹിതരായിരിക്കണം. എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടത്തിയ രണ്ട് ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍. ഉദ്യോഗാര്‍ത്ഥികള്‍ കായിക മത്സരത്തിനുള്ള പാദരക്ഷയും വസ്ത്രവും കൊണ്ടുവരണ്ടേതാണ്.