ദിക്ര്‍ഹല്‍ഖയും പ്രവാസി മീറ്റും സംഘടിപ്പിച്ചു

Posted on: April 20, 2013 6:00 am | Last updated: April 19, 2013 at 10:34 pm

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും പ്രവാസി മീറ്റും സംഘടിപ്പിച്ചു. സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം നേതൃത്വം നല്‍കി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രവാസി മീറ്റ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് അഷ്‌റഫ് തങ്ങള്‍ മുട്ടത്തോടി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, അബ്ദുറഹ്്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, മുസ്തഫ സഖാഫി, ഇബ്്‌റാഹിം സഖാഫി, ഇബ്‌റാഹിം അഹ്‌സനി, കെ ബി അബ്ദുല്‍ ഖാദിര്‍ ഖത്തര്‍, സിദ്ദീഖ് സഖാഫി ഉര്‍മി, യൂസുഫ് ഹാജി രിഫാഇ നഗര്‍, ഹാജി അമീറലി ചൂരി, അബ്ദുല്ല കന്തല്‍, മുഹമ്മദ് ഹാജി നടുബയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സ്വഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു.