ലോകത്തെ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയില്‍

Posted on: April 19, 2013 6:02 pm | Last updated: April 19, 2013 at 6:06 pm

povetty 2ന്യയോര്‍ക്ക്: ലോകത്തെ ദരിദ്രരില്‍ മൂന്നില്‍ ഒന്നും ജിവിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ബേങ്കിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്താകമാനം 1.2 ബില്യന്‍ ദരിദ്രരുണ്ടെന്നാണ് കണക്ക്. ഇതില്‍ 33 ശതമാനം ഇന്ത്യയിലാണെന്ന് വേള്‍ഡ് ബേങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1981ല്‍ ഇന്ത്യയില്‍ 429 ദശലക്ഷം ദരിദ്രരാണ് ഉണ്ടായിരുന്നത്. ലോകത്തെ മൊത്തം ദരിദ്രരുടെ കണക്കെടുത്താല്‍ 22 ശതമാനം പേരാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 33 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിദിനം 1.25 യു എ്‌സ് ഡോളറില്‍ (67 രൂപ) താഴെ മാത്രം വരുമാനമുള്ളവരെയാണ് വേള്‍ഡ് ബേങ്ക് ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സബ്- സഹാറന്‍ ആഫ്രിക്കയിലാണ് ലോകത്തെ ദരിദ്രരില്‍ കൂടുതല്‍ പേരും കഴിയുന്നത്. മൂന്നിലൊന്നിനേക്കാള്‍ കൂടുതല്‍ വരും ഇവിടത്തെ ദരിദ്രരുടെ എണ്ണം.