Connect with us

International

ബോസ്റ്റണില്‍ സ്‌ഫോടനം നടത്തിയവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം നടത്തിയവരുടെ ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തു വിട്ടു. മാരത്തണിന്റെ ഫിനിഷിങ് ലൈനിന് സമീപത്തുള്ള നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. കുറ്റവാളികളെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചാണ് ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതോടൊപ്പം വ്യത്യസ്ത ദിശകളില്‍ നിന്നുള്ള 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും എഫ്.ബി.ഐ പുറത്തു വിട്ടിട്ടുണ്ട്.
സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ ബാഗുമായെത്തിയ രണ്ടു പേരുടെ ചിത്രങ്ങളാണിത്. ബാഗുകളില്‍ ബോംബായിരുന്നുവെന്നാണ് കരുതുന്നത്. സംഭവ സ്ഥലത്ത് ഒരാള്‍ ബാഗ് ഉപേക്ഷിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് ബോസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സ്റ്റീഫന്‍ മര്‍ഫി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബോസ്റ്റണ്‍ മാരത്തണിനിടെ ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 170ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 14 പേരുടെ നില ഗുരുതതരമായി തുടരുകയാണ്.

Latest