ബാംഗ്ലുര്‍ സ്‌ഫോടനം: നാലു പേര്‍ കസ്റ്റഡിയില്‍

Posted on: April 18, 2013 9:09 pm | Last updated: April 18, 2013 at 9:24 pm

വെല്ലൂര്‍: ബാംഗ്ളൂര്‍ മല്ലേശ്വരത്ത് ടെമ്പിള്‍ റോഡിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന്റെ എഞ്ചിന്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവര്‍ കസ്റ്റിഡിയിലായത്. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.