മുംബൈ സ്‌ഫോടനം: മൂന്ന് പ്രതികള്‍ക്ക് കൂടി കീഴടങ്ങാന്‍ സാവകാശം

Posted on: April 18, 2013 12:30 pm | Last updated: April 18, 2013 at 12:54 pm

മുംബൈ: മൂംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ക്ക് കൂടി കീഴടങ്ങാന്‍ സുപ്രീം കോടതി സാവകാശം നല്‍കി.നേരത്തെ നടന്‍ സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സമയ പരിധി നാലാഴ്ചത്തേക്ക് നീട്ടി നല്‍കിയിരുന്നു.സഞ്ജയ് ദത്തിന്റെ സുഹൃത്തുമായ യൂസഫ് നന്‍വാല, അല്‍ ത്യാഫ്, ഈസാ മേമന്‍ എന്നിവര്‍ക്കാണ് നാല് ആഴ്ചത്തേക്ക് സമയം നീട്ടി നല്കിയത്.സമയം നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രതിയായ സൈബുന്നീസ ഖാസി ഇന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല. 70 വയസ്സ് പ്രായമുള്ള തനിക്ക് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുകയാണെന്നും കീഴടങ്ങാന്‍ സമയം നീട്ടി നല്ണമെന്നുമാണ് സൈബുന്നീസ ഖാസി ആവശ്യപ്പെടുന്നത്.