അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം:രണ്ട് പേര്‍ മരിച്ചു

Posted on: April 18, 2013 9:59 am | Last updated: April 18, 2013 at 11:00 am

tescasടെക്‌സാസ്: അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം. ടെക്‌സാസിലെ വാകോയിലുള്ള വളനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.പ്രാദേശിക സമയം വൈകീട്ട് 7.50നാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തെതുടര്‍ന്ന് പ്ലാന്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്ലാന്റിന് സമീപത്തെ വീടുകളിലേയ്ക്കും തീപടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.സ്‌ഫോടനത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഹോം,സ്‌കൂള്‍ ന്നെിവ ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സമീപത്തുള്ള വീടുകളിലേക്ക് തീപടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. 20 കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു..ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌