ഇറാഖില്‍ പൊതുതിരഞ്ഞെടുപ്പ് ശനിയാഴ്ച

Posted on: April 18, 2013 6:03 am | Last updated: April 18, 2013 at 8:06 am
SHARE

ബഗ്ദാദ്: 2011ല്‍ അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് ശേഷം ഇറഖില്‍ ആദ്യമായി നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ശനിയാഴ്ച ആരംഭിക്കും. 378 പാര്‍ലിമെന്റ് സീറ്റിലേക്ക് 8000ത്തേളം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 1.35 കോടി പൗരന്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്, 2010ല്‍ പ്രാദേശിക പ്രവിശ്യകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇത് പ്രധാനമന്ത്രി നൂരി അല്‍മാലിക്കിയുടെ പദവി ഉറപ്പിക്കുന്നതായിരുന്നു. രാജ്യത്തെ അറബ് സുന്നികള്‍ ശിയാ വിഭാഗത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. ഇരുവിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 2006-07 വര്‍ഷത്തില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് 14സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂര്‍ദ് മേഖലകളില്‍ സെപ്തംബര്‍ എട്ടിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ഒരേ മാസവും 200ല്‍ പരം പേരാണ് കൊല്ലപ്പെടുന്നത് കഴിഞ്ഞ തിങ്കളാഴ്ച 50പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.