29ന് ഹോട്ടലുകള്‍ അടച്ചിടും

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:14 am

കൊച്ചി: സര്‍വീസ് നികുതി ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 29ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചുപൂട്ടി സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍വീസ് നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹോട്ടല്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനു നിവേദനം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് മോഹന്‍ അറിയിച്ചു.