ഒബാമക്ക് വിഷം പുരട്ടിയ കത്ത്

Posted on: April 18, 2013 6:14 am | Last updated: April 18, 2013 at 10:31 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബായ്ക്ക് വന്നു കത്തില്‍ വിഷാംശം. വിശദമായ പരിശോധനയിലാണ് കത്തില്‍ മാരക വിഷമായ റിസിന്‍ കണ്ടെത്തിയത്. ഇതോടെ തുടര്‍ പരിശോധനയ്ക്ക് കത്ത് കൈമാറിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. മറ്റൊരു സെനറ്റര്‍ക്കും ഇതേ വിലാസത്തില്‍നിന്നു കത്തു വന്നിരുന്നു. ഇതിലും വിഷാംശമുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി.കത്ത് അയച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായാണ് സൂചന. എന്നാല്‍ ഇതേവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിട്ടില്ലെന്ന് എഫ്ബിഐ അറിയിച്ചു. കാസറ്റര്‍ ബീന്‍സില്‍ നിന്നാണ്‌ റിസിന്‍ നിര്‍മിക്കുന്നത്. ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ 36 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.