മമതയോടും അമിത് മിത്രയോടും എസ് എഫ് ഐ ക്ഷമാപണം നടത്തി

Posted on: April 17, 2013 8:54 pm | Last updated: April 17, 2013 at 8:54 pm

ന്യൂഡല്‍ഹി: ഈ മാസം ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ധനമന്ത്രി അമിത് മിത്രക്കും നേരെ തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്നും കയ്യേറ്റമുണ്ടായതില്‍ എസ് എഫ് ഐ ഖേദം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ പ്ലാനിംഗ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് വരുമ്പോഴായിരുന്നു ഇരുവരും കയ്യേറ്റം ചെയ്യപ്പെട്ടത്. അമിത് മിത്രയെ സംഭവത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 
മമതാ ബാനര്‍ജിയെ വിളിച്ച് വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു.