ഷൊര്‍ണൂരില്‍ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കില്ല:എംആര്‍.മുരളി

Posted on: April 17, 2013 1:04 pm | Last updated: April 17, 2013 at 1:32 pm

mr murali1ഷൊര്‍ണൂര്‍ : നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് വികസന സമിതി നേതാവ് എം.ആര്‍ മുരളി.ഇതോടെ ഷൊര്‍ണൂര്‍ നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.എം വിമതരുടെ ജനകീയ വികസന സമിതിയും തമ്മിലുണ്ടാക്കിയ ധാരണ പൊളിഞ്ഞു. നഗരസഭാ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് വേണ്ടി ഒഴിഞ്ഞ് കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്നും എം.ആര്‍ മുരളി വ്യക്തമാക്കി. അഭിപ്രായ ഭിന്നതകള്‍ ഉള്ളതിനാല്‍ നഗരസഭാ ഭരണത്തില്‍ യു.ഡി.എഫുമായുള്ള ഐക്യം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ജനകീയ വികസന സമിതി രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് നഗരസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.33 അംഗ നഗരസഭയില്‍ എട്ട് യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായത്.യു.ഡി.എഫ് പിന്തുണയോടെയാണ് എം.ആര്‍ മുരളി നഗരസഭാ ചെയര്‍മാനായത്. രണ്ടര വര്‍ഷത്തിന് ശേഷം യു.ഡി.എഫ് പ്രതിനിധിക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നായിരുന്നു ധാരണ. ഏപ്രില്‍ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണ് മുരളി ധാരണയില്‍നിന്ന് പിന്മാറിയത്.അതേസമയം അഞ്ച് വര്‍ഷവും ചെയര്‍മാനായി തുടരുമെന്നും ഇങ്ങനെയൊരു ധാരണയുണ്ടാക്കിയിട്ടില്ലെന്നുമാമ് മുരളി പക്ഷത്തിന്‍രെ നിലപാട്.