Connect with us

National

ആരുഷിയെ കൊന്നത് മാതാപിതാക്കളെന്ന് സി ബി ഐ

Published

|

Last Updated

ഗാസിയാബാദ്: കൗമാരക്കാരിയായ ആരുഷി തല്‍വാറിനെ കൊന്നത് ദന്ത ഡോക്ടര്‍മാരായ മാതാപിതാക്കള്‍ രാജേഷും, നുപുര്‍ തല്‍വാറും ചേര്‍ന്നാണെന്ന് സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ആരുഷിയും വീട്ടുജോലിക്കാരനായ ഹേംരാജും കൊല്ലപ്പെട്ട സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും അഡീഷനല്‍ ജഡ്ജി എസ് ലാല്‍ മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥന്‍ എ ജി എല്‍ കൗള്‍ മൊഴി നല്‍കി.

ആരുഷിയും വീട്ടുവേലക്കാരനായ ഹേംരാജും കൊല്ലപ്പെട്ട ദിവസങ്ങളില്‍ രാജേഷും നുപൂറും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞതായി വധക്കേസ് വിചാരണ നടക്കുന്ന കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരായ കൗള്‍ പറഞ്ഞു. ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതും മൃതദേഹം കൂളറിന്റെ പാനലുകളുപയോഗിച്ച് മറച്ചുവെച്ചതും ആരുഷിയുടെ കിടപ്പുമുറി പുറത്ത് നിന്നും പൂട്ടിയതും കൊലപാതകം നടന്ന സ്ഥലം വൃത്തിയാക്കിവെച്ചതുമെല്ലാം കൊലപാതകം നടത്തിയത് രാജേഷും നുപുറും ചേര്‍ന്നാണെന്നതിന് വ്യക്തമായ സൂചനകളാണ്. എന്നാല്‍ കൊല നടത്തിയെന്നതിന് അവര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കൗള്‍ പറഞ്ഞു.

Latest