ജെയ്റ്റ്‌ലിയുടെ ഫോണ്‍ ചോര്‍ത്തല്‍; കുറ്റപത്രം സമര്‍പ്പിച്ചു

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 7:44 am

ന്യൂഡല്‍ഹി: ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസ് നാല് പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പോലീസിലെ പ്രത്യേക വിഭാഗമാണ് 32 പേജ് വരുന്ന കുറ്റപത്രം ചീഫ് മെട്രോപോളിററിന്‍ മജിസ്‌ട്രേറ്റ് അമിത് ബന്‍സാല്‍ മുമ്പാകെ സമര്‍പ്പിച്ചത്. കേസ് ഈ മാസം 30ന് പരിഗണിക്കും.