അയോണിയ: വിചാരണക്കിടെ കോടതി മുറിക്കുള്ളില്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ശബ്ദിച്ചത് കോടതിയലക്ഷ്യമെന്ന് വിധിച്ച ജഡ്ജി സ്വയം 25 ഡോളര്‍ പിഴയിട്ടു. മിഷിഗണിലെ ജഡ്ജിയായ റയ്മണ്ട് വോയിറ്റ് ആണ് തനിക്ക് സംഭവിച്ച അബദ്ധത്തിന് പിഴയടച്ചത്. അയോണിയയിലെ 64എ ജില്ലാ കോടതിയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു കേസുമായി ബന്ധപ്പെട്ട വിചാരണക്കിടെ പോസിക്യൂട്ടര്‍ വാദിച്ചുകൊണ്ടിരിക്കെയാണ് ജഡ്ജിയുടെ സ്മാര്‍ട്ട് ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ശേഷം ജഡ്ജി പിഴയൊടുക്കുകയായിരുന്നു.