കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് വിജയം:സുനില്‍ നരെയ്‌ന് ഹാട്രിക്‌

Posted on: April 16, 2013 8:06 pm | Last updated: April 16, 2013 at 8:13 pm
panjab kings
കൊല്‍ക്കത്തക്കെതിരെ വിജയം സ്വന്തമാക്കിയ പഞ്ചാബ് കിംഗ്‌സ് ടീം അംഗങ്ങള്‍ ആഹ്ലാദത്തില്‍
Narrr--leadd--630
ഹാട്രിക് നേട്ടം സ്വന്തമാക്കിയ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍

മൊഹാലി:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സ് വിജയം.ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ 157 റണ്‍സ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്തക്ക് വേണ്ടി നായകന്‍ ഗൗതം ഗംഭീര്‍ 60 റണ്‍സ് നേടി. 47 റണ്‍സ് നേടിയ എയിന്‍ മോര്‍ഗന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. പഞ്ചാബിന് വേണ്ടി അസ്ഹര്‍ മഹമ്മൂദ് മൂന്നും പ്രവീണ്‍ കുമാര്‍, പര്‍വീന്ദര്‍ അവാന എന്നിവര്‍ രണ്ടുംവീതവും വിക്കറ്റും നേടി. വാലറ്റത്ത് ആഞ്ഞടിച്ച് മന്‍പ്രീത് ഗോണിയാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 18 പന്തില്‍ 42 റണ്‍സ് നേടിയ ഗോണി നാല് ഫോറും മൂന്ന് സിക്‌സും നേടി. ഓപ്പണര്‍ മന്‍ദീപ് സിംഗ് 41 റണ്‍സ് നേടി.
ഐപിഎല്‍ ആറാം സീസണിലെ ആദ്യ ഹാട്രികും മത്സരത്തില്‍ പിറന്നു. കോല്‍ക്കത്തയുടെ സുനില്‍ നരേനാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. 15-ാം ഓവറിലാണ് ഹാട്രിക് വിക്കറ്റ് നേട്ടം സുനില്‍ നരൈന്‍ നേട്ടം കൊയ്തത്.ഐ.പി.എല്ലിലെ രണ്ടാമത്തെ ഹാട്രിക് നേട്ടമാണ് നരെയ്്ന്‍ സ്വന്തമാക്കിയത്.ഓവറിലെ നാലാം പന്തില്‍ ഡേവിഡ് ഹസിയെ പുറത്താക്കിയാണ് നരെയ്ന്‍ വിക്കറ്റ് വേട്ട തുടക്കമിട്ടത്. 23 റണ്‍സ് വഴങ്ങി. മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ വിക്കറ്റ് വേട്ടയിലും നരെയ്ന്‍  മുന്നിലെത്തി. ഐപിഎല്ലിലെ രണ്ടാമത്തെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.