ആര്‍എംപി നേതാവ് എന്‍.വേണു വി.എസ്സുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: April 16, 2013 7:12 pm | Last updated: April 16, 2013 at 7:12 pm

കോഴിക്കോട്: ആര്‍എംപി നേതാവ് എന്‍.വേണു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യത്തിലായിരുന്നു വേണു വി.എസിനെ കണ്ടത്.

സിപിഎം സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറാന്‍ നിര്‍ബന്ധിക്കുകയാണെന്ന് വേണു വി.എസിനോട് പറഞ്ഞു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം പണപ്പിരിവ് നടത്തുന്നുണ്ടെന്നും വേണു വി.എസിനോട് പറഞ്ഞു.

ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കാമെന്ന് വി.എസ് ഉറപ്പ് നല്‍കിയതായി എന്‍.വേണു കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ  സിയാദ് അവിശുദ്ധ അധികാര രാഷ്ട്രീയത്തിന്റെ ഇരയെന്ന് കെ കെ രമ