കൃഷിമന്ത്രിയുടെ ടി.വി. സ്വീകരിക്കരുതെന്ന് സിപിഐ

Posted on: April 16, 2013 6:16 pm | Last updated: April 16, 2013 at 6:16 pm

 തിരുവനന്തപുരം: കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉപഹാരമായി നല്‍കിയ ടെലിവിഷന്‍ വ്യക്തിപരമായ ഉപയോഗത്തിന് എടുക്കരുതെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ക്ക് സിപിഐയുടെ നിര്‍ദ്ദേശം.

ഉപഹാരമായി സ്വീകരിച്ച ടെലിവിഷന്‍ വായനശാല, ക്ലബുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നാണ് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശം.

മേലില്‍ മന്ത്രിമാരില്‍നിന്ന് ഉപഹാരം സ്വീകരിക്കരുതെന്നും സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചു.