ഒ ഐ സി സി സമ്മേളനം സമാപിച്ചു

Posted on: April 15, 2013 9:07 pm | Last updated: April 15, 2013 at 9:07 pm

അബുദാബി:മൂന്ന് ദിവസം നീണ്ടു നിന്ന ഒ ഐ സി സി ഗ്ലോബല്‍ സമ്മിറ്റ് സമാപിച്ചു. പ്രവാസി പ്രശ്‌നങ്ങളില്‍ സമഗ്രമായ ചര്‍ച്ചക്കും പരിഹാര നിര്‍ദേശങ്ങള്‍ക്കും വേദിയായ സമ്മേളനം പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷക്കും ആശ്വാസത്തിനും വകയേകുന്ന സമ്മേളനമായി വിലയിരുത്തുന്നു.

സമാപന സമ്മേളനം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസ ലോകത്ത് ഏറ്റവും വലിയ പ്രശ്‌നമായ സഊദി തൊഴില്‍ പ്രശ്‌നത്തിനുള്ള ചര്‍ച്ചക്കായി പ്രധാനമന്ത്രിയുടെ നിര്‍ദേശമായി മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സഊദിയിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ പ്രഖ്യാപനമായ അബുദാബി പ്രഖ്യാപനം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തി.
സ്വദേശിവത്കരണത്താല്‍ സഊദിയില്‍ പ്രയാസം നേരിടുന്ന മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സഊദിയിലേക്ക് ഉന്നതതല സമിതിയെ അയക്കണം. സഊദി രാജാവ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പരിശോധനയിലെ ഇളവ് ആറു മാസത്തേക്ക് കൂടി നീട്ടാനും നിയമാനുസൃതമായി മറ്റു വിസയിലേക്ക് മാറാനും പുതിയ ബിസിനസ് തുടങ്ങാന്‍ ആവശ്യമായ സഹായം നല്‍കാനും മടങ്ങിവരേണ്ടി വരുന്നവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സഊദി ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു. പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ഇവര്‍ക്ക് ചെറുകിട തൊഴില്‍ സംരംഭം തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായവും നല്‍കണം.
വ്യാജ റിക്രൂട്ട്‌മെന്റ്, വിസാ റാക്കറ്റ് എന്നിവ തടയാനും നടപടികള്‍ സ്വീകരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള തൊഴില്‍ അവസരങ്ങളെക്കുറിച്ച് പഠിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ തൊഴിലാളികളെ സജ്ജരാക്കാനുമായി നോര്‍ക്കയുടെ കീഴില്‍ സ്‌കില്‍ അപ്‌ഡേഷന് വേണ്ടി സാങ്കേതിക സ്ഥാപനം സ്ഥാപിക്കണം. വിമാന യാത്രാ പ്രശ്‌നം പരിഹരിക്കാനും ഉത്സവ സീസണിലെ ഉയര്‍ന്ന നിരക്ക് കുറക്കാനും ആവശ്യപ്പെടുന്നു. പ്രവാസി വോട്ടവകാശം പൂര്‍ണാര്‍ഥത്തില്‍ വിനിയോഗിക്കാന്‍ അവസരം ഒരുക്കുകയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഒരുക്കാനും ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മിറ്റിയും നിലവില്‍ വന്നു
പ്രമുഖ വ്യവസായി പത്മശ്രീ സി കെ മേനോന്‍ പ്രസിഡന്റും റിയാദില്‍ നിന്നുള്ള കെ എം ശരീഫ് കുഞ്ഞ് ജന. സെക്രട്ടറിയും ജയിംസ് കൂടല്‍ (ബഹ്‌റൈന്‍) ട്രഷററും ശങ്കരപിള്ള കുമ്പളത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായാണ് കമ്മിറ്റി നിലവില്‍ വന്നിട്ടുള്ളത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പിന്നീട് കമ്മിറ്റി വിപുലീകരിക്കും. 2015ല്‍ നാലാമത് ഗ്ലോബല്‍ മീറ്റ് മസ്‌കത്തില്‍ നടക്കുമെന്ന പ്രഖ്യാപനവുമായാണ് സമ്മേളനം സമാപിച്ചത്.

ദ്ഘാടനം നിര്‍വഹിച്ചു. പ്രവാസ ലോകത്ത് ഏറ്റവും വലിയ പ്രശ്‌നമായ സഊദി തൊഴില്‍ പ്രശ്‌നത്തിനുള്ള ചര്‍ച്ചക്കായി പ്രധാനമന്ത്രിയുടെ നിര്‍ദേശമായി മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സഊദിയിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ പ്രഖ്യാപനമായ അബുദാബി പ്രഖ്യാപനം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തി.