ഭരണപരിഷ്‌കരണ യോഗത്തില്‍ കേരളമുഖ്യമന്ത്രി പങ്കെടുത്തില്ല

Posted on: April 15, 2013 6:29 pm | Last updated: April 15, 2013 at 6:29 pm

ന്യൂഡല്‍ഹി: ഭരണപരിഷ്‌കരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയടക്കം നിരവധി മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാത്രമാണ് പങ്കെടുത്തത്.

ഒഡീഷ, അസം, ഉത്തരാഖണ്ഡ്, ത്രിപുര, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ, ശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി നേരത്തെ തന്നെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഡല്‍ഹിയെ പ്രതിനിധീകരിച്ച് ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്നയാണ് യോഗത്തില്‍ പങ്കെടുത്തത്.

ഭരണപരിഷ്‌കാരത്തിനായുള്ള പ്രത്യേക സമിതിയിലെ അംഗങ്ങളായ കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്‌ലി, കപില്‍ സിബല്‍, സി.പി. ജോഷി, ജയ്‌റാം രമേഷ്, വി. നാരായണസാമി, ആര്‍.എന്‍.പി സിങ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു.