സഞ്ജയ് ദത്ത് കൂടുതല്‍ സമയം ആവശ്യപ്പെട്ടു

Posted on: April 15, 2013 3:36 pm | Last updated: April 15, 2013 at 3:36 pm

മുംബൈ: ബോംബെ സ്‌ഫോടനക്കേസില്‍ 5 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതിനായി സുപ്രീം കോടതിയെയാണ് സഞ്ജയ് ദത്ത് സമീപിച്ചത്. ഈ മാസം 18നാണ് കീഴടങ്ങാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ ദത്ത് മാപ്പപേക്ഷ സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താരം തന്നെ ഇത് നിഷേധിച്ചിരുന്നു.