കൂടംകുളം ആണവനിലയത്തിന് പാരിസ്ഥിതിക അനുമതിക്ക് ശിപാര്‍ശ

Posted on: April 14, 2013 3:31 pm | Last updated: April 14, 2013 at 9:33 pm
SHARE

Koodankulam_863403fന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിന് പാരിസ്ഥിതിക അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. നിലയത്തില്‍ നിന്ന് പുറംതള്ളുന്ന ജലത്തില്‍ ഉണ്ടാകാനിടയുള്ള അണുവികിരണങ്ങള്‍ കടലിലെ ആവാസ വ്യവസ്ഥയെ തകിടംമറിക്കുമെന്ന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. നിലയത്തിലെ ജലം സമുദ്രത്തിലേക്ക് ഒഴുക്കിവിടണമെന്നാണ് വിദഗ്ധ സമിതി ശിപാര്‍ശയിലെ നിര്‍ദേശം. കൂടംകുളം നിലയത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.