ആര്‍ എം പി മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു

Posted on: April 14, 2013 12:46 pm | Last updated: April 14, 2013 at 1:48 pm

STHOOPAMവടകര: ടി പി ചന്ദ്ര ശേഖരന്റെ സ്മാരസ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആര്‍ എം പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. വള്ളിക്കാട്ടില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേതുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് ആര്‍ എം പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
ടി പി കൊല്ലപ്പെട്ട സ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്തൂപം ശനിയാഴ്ച രാത്രിയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ആര്‍ എം പി ആരോപിച്ചിരുന്നു.