പൂനെയെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് മുന്നില്‍

Posted on: April 13, 2013 8:02 pm | Last updated: April 13, 2013 at 8:02 pm
rohith-sarma-batting
പൂനെ വാരിയേഴ്‌സിനെതിരെ രോഹിത് ശര്‍മയുടെ പ്രകടനം

മുംബൈ: ഐ പി എല്‍ ക്രിക്കറ്റില്‍ പൂനെ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് മുന്നിലെത്തി. മുംബൈയില്‍ നടന്ന മത്സരത്തില്‍ പൂനെ വാരിയേഴ്‌സിനെ 41 റണ്‍സിനാണ് മുംബൈ തളച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്ന് വിക്കറ്റിന് 183 റണ്‍സെന്ന നിലയില്‍ കളി അവസാനിപ്പിച്ചു. ഇത് പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച പൂനെക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 62 ഉം സച്ചിന്‍ 44 ഉം കാര്‍ത്തിക് 41ഉം റണ്‍സ് നേടി.
ചെന്നെയില്‍ ആരംഭിച്ച ഇന്നത്തെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ബംഗളൂരുവാണ് ബാറ്റ് ചെയ്യുന്നത്.

ALSO READ  ഐ പി എല്‍ 2020: ആദ്യ ജയം ചെന്നൈക്ക്