ബേനസീര്‍ വധം: മുഷറഫ് കോടതിയില്‍ ഹാജരായില്ല

Posted on: April 13, 2013 2:51 pm | Last updated: April 13, 2013 at 2:51 pm

ഇസ്‌ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ബേനസീര്‍ ഭൂട്ടോ വധക്കേസിന്റെ വിചാരണക്ക് കോടതിയില്‍ ഹാജരായില്ല. കേസ് ഈ മാസം 23 ലേക്ക് മാറ്റി. അന്നേ ദിവസം മുഷറഫ് അടക്കം എല്ലാവരും ഹാജരാകാന്‍ ജഡ്ജ് ചൗധരി ഹബീബുറഹ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ കോടതി മുഷറഫിനെ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഷറഫ് ഹാജരാകുന്നതില്‍ പരാജയപ്പെടുകയായിരുന്നു. 2007ലാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ചത്.