നരസയ്യ പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പ് കൊടിക്കുന്നിലിനെ കണ്ടു

Posted on: April 13, 2013 11:40 am | Last updated: April 13, 2013 at 12:20 pm

കൊച്ചി: കേരളത്തിലെ നിരവധി പാറമട ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് സിബിഐ അറസ്റ്റുചെയ്ത ഖനിത്തൊഴിലാളി ക്ഷേമവകുപ്പ് ദക്ഷിണേന്ത്യന്‍ ഡയറക്ടര്‍ എം. നരസയ്യ പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പ് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തിതായി റിപ്പോര്‍ട്ട്. നരസയ്യയും കൂടെ ചില ക്വാറിയുടമകളും മന്ത്രിയുടെ ചെങ്ങന്നൂരിലുള്ള വസതിയിലെത്തിയാണ് കൊടിക്കുന്നില്‍ സുരേഷിനെ കണ്ടത്.കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖനിത്തൊഴിലാളി ക്ഷേമവകുപ്പ് മേധാവി കൊച്ചിയില്‍ ഒരു ഹോട്ടലില്‍ ക്യാമ്പ് ചെയ്താണ് കൈക്കൂലി വാങ്ങിയിരുന്നത്. പാറമടകളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വകുപ്പിന്റെ ദക്ഷിണേന്ത്യന്‍ മേധാവിയാണ് നരസയ്യ.ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ മന്ത്രിയെ കണ്ടതെന്ന് നരസയ്യ സിബിഐ യോട് പറഞ്ഞു.