ദാറുല്‍ ഇര്‍ശാദ് പൊതുസമ്മേളനം

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:51 am

തേഞ്ഞിപ്പലം: ദാറുല്‍ ഇര്‍ശാദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഹംസ അഞ്ചുമുക്കില്‍, സി.ഹൈദര്‍ ഹാജി, സിദ്ദീഖ് സഖാഫി അരിയൂര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം കെ എന്‍ എ ഖാദര്‍ എം എല്‍ എ. ഉദ്ഘാടനം ചെയ്തു. സി ഹസന്‍, കെ പി ദേവദാസന്‍, അമീറലി, ബാബു അപ്പാട്ട് സംബന്ധിച്ചു. ഇന്ന് രാവിലെ ഒമ്പതിന് മുഅല്ലിം, മുതഅല്ലിം സംഗമത്തില്‍ ആബിദ് ബുഖാരി പ്രഭാഷണം നടത്തും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പ്രഭാഷണ പരിപാടി ശമീര്‍ കുറുപ്പത്ത് ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും.